നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് സ്ഥാനികനായിരുന്ന പരേതനായ ചാത്തുട്ടി കാരണവരുടെ ഭാര്യ പടന്നക്കാട്ടെ നമ്പി ചിരുതൈ (കിഴക്കേവീട്ടിൽ ചിരുതൈ, 92) നിര്യാതയായി. മക്കൾ: നാരായണൻ കാരണവർ (അഞ്ഞൂറ്റമ്പലം സ്ഥാനികൻ, ശ്രീനാരായണ ഇൻഡസ്ട്രീസ്, പടന്നക്കാട്), ഭരതൻ (റിട്ട. തഹസിൽദാർ), ബാബു, രാജൻ (ശ്രീനാരായണ എൻജിനിയറിംഗ് വർക്സ്, പടന്നക്കാട്), തമ്പായി, ചന്ദ്രിക, പരേതരായ ബാലൻ (റിട്ട. ഡെപ്യൂട്ടി കമൻഡാന്റ് ഓഫ് പൊലീസ്), കുഞ്ഞമ്പു. മരുമക്കൾ: പി.വി.പത്മനാഭൻ (റിട്ട.ഹവിൽദാർ), എ.സേതുലക്ഷ്മി (ചിറയ്ക്കൽ), ശാരദ (പള്ളിക്കര), പി.വി.ലക്ഷ്മി (കുഞ്ഞിമംഗലം), പി.വി.ലത (പെരുന്തട്ട), സി.എച്ച്.ശോഭന (കാഞ്ഞങ്ങാട്), കെ.വി.സുജാത (മുള്ളേരിയ), പരേതനായ ഭരതൻ (പയ്യന്നൂർ).