കണ്ണൂർ: ശബരിമലയിൽ 51 യുവതികളല്ല അതിലും കൂടുതൽ പേർ ദർശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കണ്ണൂരിൽ വാർത്താലേഖകരോട് പറഞ്ഞു. സർക്കാരിന്റെ കൈവശമുള്ള രേഖകൾ വച്ചാണ് സുപ്രീംകോടതിയിൽ 51 യുവതികൾ കയറിയെന്ന് അറിയിച്ചത്. അതിൽ കൂടുതൽ ഭക്തർ ദർശനം നടത്തിയെന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്നിടത്തോളം ശബരിമലയിൽ പോകാൻ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും അവകാശമില്ലേയെന്നും അത് ആർക്കെങ്കിലും തടയാൻ കഴിയുമോ എന്നും ജയരാജൻ ചോദിച്ചു.