മട്ടന്നൂർ: നായിക്കാലി പഞ്ചവടിയിൽ മദ്ദളവാദ്യകലാനിധി സദനം രാമചന്ദ്ര മാരാർ (72) നിര്യാതനായി. വാദ്യകലാരംഗത്ത് നിരവധി പുരസ്കാരങ്ങളും ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്. മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ അമരക്കാരനായ സദനം കേരളത്തിലും വിദേശത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പ്രഗൽഭരായ ഒട്ടേറെ ശിഷ്യസമ്പത്തുള്ള വാദ്യകലാ ഗുരുവാണ്.
ഭാര്യ: പ്രേമവല്ലി. മക്കൾ: വീണ, ബലരാമൻ, പ്രേമചന്ദ്രൻ. മരുമക്കൾ: ചെറുതാഴം ചന്ദ്രൻ, മൃദുല (ചാവശ്ശേരി), മഹിത (കാവുമ്പായി). സഹോദരങ്ങൾ: കൃഷ്ണ മാരാർ, ദാമോദര മാരാർ, വിശ്വനാഥൻ മാരാർ, തങ്കം.