പാനൂർ:ശ്രീ നാരായണ മഠങ്ങൾക്ക് നേരെയുള്ള അക്രമം പൊലീസ് നിഷ്‌ക്രിയത്വം കൊണ്ടാണെന്ന് പാനൂർ എസ്.എൻ.ഡി.പി യൂണിയൻ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ചെറുവാഞ്ചേരിയിലെ പൂവത്തൂർ മഠത്തിന്റെ വളപ്പിലെ വൈദ്യുതി ലൈറ്റുകൾ തകർത്തു. നേരത്തെ കൂളിച്ചാൽ ശ്രീ നാരായണ മഠം അക്രമിച്ച് ഫർണിച്ചറുകളും നശിപ്പിച്ചിരുന്നു. ഇവിടെയുള്ള സി.സി.ടി.വി കാമറ പരിശോധിച്ച് പ്രതികളെ പിടിക്കാമെന്നിരിക്കെ പൊലീസ് തയ്യാറായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
പാനൂർ യൂണിയൻ ഓഫീസിലെ യോഗത്തിൽ വൈസ് പ്രസിഡന്റ് വി.കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശീന്ദ്രൻ പാട്യം, യോഗം ഡയറക്ടർ കെ.കെ. സജീവൻ, കൗൺസിലർമാരായ കെ.പി. ശശീന്ദ്രൻ, എം.കെ. ലിഷിത്ത്, പവിത്രൻ കൈവേലിക്കൽ, എൻ.പി. രവീന്ദ്രൻ, കെ. പാർഥൻ, യൂത്ത് വിംഗ് പ്രസിഡന്റ് കെ. ചിത്രൻ എന്നിവർ സംസാരിച്ചു. അക്രമത്തിൽ ചെറുവാഞ്ചേരി ശാഖയും പ്രതിഷേധിച്ചു.