ചൊക്ലി: തലശേരി ജഗന്നാഥക്ഷേത്രം ഡയറക്ടർ നിടുമ്പ്രം ശ്രീപതിയിലെ മുണ്ടങ്ങാടൻ പവിത്രൻ (60) നിര്യാതനായി. പെരിങ്ങത്തൂർ മാപ്പിള എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കോടിയേരി പുന്നോലക്കണ്ടി ഭഗവതി ക്ഷേത്രം സെക്രട്ടറിയാണ്. പരേതരായ ചാത്തു - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സലില (അധ്യാപിക, സൗത്ത് പാട്യം യു.പി. സ്കൂൾ). മക്കൾ: അഖിൽ (അക്സിയോണസ്, കണ്ണൂർ), അതുൽ (എച്ച്.ഡി.എഫ്.സി, തലശേരി). സഹോദരങ്ങൾ: ശാന്ത, കമല, സാവിത്രി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ