കാസർകോട്: വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബായാർ ഗാളിയടുക്കയിലെ രാജേഷി (28)നെതിരെയാണ് കേസ്. മൂന്ന് വർഷത്തോളം പ്രതിയുടെ വീട്ടിലും മറ്റുസ്ഥലത്ത് കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭിണിയായ വിവരം പറഞ്ഞപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറുകയും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.