പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്‌സി എം.എൽ.ടി ഡിഗ്രി (റഗുലർ – 2017 അഡ്മിഷൻ) നവംബർ 2017 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി രണ്ടിന് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എം. എൽ. ഐ. എസ് സി. (സർവകലാശാല പഠനവകുപ്പ്സി സി എസ് എസ്) റഗുലർ/സപ്ലിമെന്ററി, നവംബർ 2018 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിയ്ക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി ഒന്നിന് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
മൂന്നും നാലും സെമസ്റ്റർ എം.ടെക് ഡിഗ്രി പ്രോജക്ട് തീസിസ് ഇവാലുവേഷൻ/ വൈവ വോസി(സപ്ലിമെന്ററി മേയ് 2017) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വൈവാവോസി
എട്ടാം സെമസ്റ്റർ ബി. ടെക് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ പാർട്ട് ടൈം ഉൾപ്പെടെ) ഡിഗ്രി പരീക്ഷ ഒക്ടോബർ 2018 വൈവാവോസി 23, 25, 28 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.