കാഞ്ഞങ്ങാട്: മഞ്ഞംപൊതി കുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ ഏതാണ്ട് 10 ഏക്കർ സ്ഥലത്തെ പുല്ലും കാടുകളും കത്തി നശിച്ചു. അഗ്നിശമന സേനയും നാട്ടുകാരും രണ്ടു മണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലീഡിംഗ് ഫയർമാൻ പി.കെ അനിൽ നേതൃത്വം നൽകി.