മട്ടന്നൂർ: മട്ടന്നൂർ ബസ് സ്റ്റാൻഡിന് മുന്നിലെ ട്രാൻസ്‌ഫോമറിന് തീ പിടിച്ചത് പരിഭ്രാന്തി പടർത്തി. ടൗൺ സ്‌ക്വയറിന് മുൻവശത്തെ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തീ പിടിച്ചത്. സ്റ്റേഷൻ ഓഫീസർ എസ്. വരുണിന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്‌നിശമനാ നിലയത്തിൽ നിന്നും 2 യൂണിറ്റ് വണ്ടി എത്തിയാണ് തീ അണച്ചത്. ആളുകൾ റോഡിൽ കൂട്ടം കൂടി നിന്നതോടെ അല്പസമയം ഗതാഗതം നിലച്ചു. പൊലീസ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.