പാലക്കുന്ന്: എന്റെ മതം,എന്റെ ചിന്ത, എന്റെ പ്രവർത്തികൾ മാത്രം ശരിവെക്കുന്ന വാദം ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയെത്തിയ ഒരു സമൂഹത്തിന് നിരക്കാത്തതാണെന്നം എല്ലാ മതങ്ങളോടും സമുന്വയമായ ചിന്താഗതി വേണമെന്നും മന്ത്രി എം.എം.മണി പറഞ്ഞു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രദർശന നഗരിയുടെ പന്തൽ നാട്ടുകർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു ഭൗതിക വാദിയാണെന്ന് സമ്മതിച്ച മന്ത്രി, എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ചടങ്ങിലേക്ക് ക്ഷണിച്ചതിൽ , സംഘാടക സമിതിക്ക് നന്ദി രേഖപ്പെടുത്തി. ക്ഷേത്രആചാര സ്ഥാനികർ ഭദ്രദീപം കൊളുത്തി. സംഘാടക സമിതി ചെയർമാനും സ്ഥലം എം.എൽ.എയുമായ കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി, ക്ഷേത്രഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകഷ്ണൻ, ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, വി. കരുണ ഇൻഫ്രാ പ്രോപ്പർട്ടീസ് ഉടമ വി. കരുണാകരൻ മംഗലാപുരം, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ കെ. പ്രഭാകരൻ, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി. രാജേന്ദ്രൻ സ്വാഗതവും എക്സിബിഷൻ കമ്മിറ്റി ചെയർമാൻ സതീശൻ നമ്പ്യാർ നന്ദിയും പറഞ്ഞു. ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ രാജ്യാന്തര ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ നിന്നുള്ള പ്രദർശനം നടക്കും.


ഓലമെടയൽ ചടങ്ങ്

പാലക്കുന്ന്:പാലക്കുന്ന് കഴകം ഉദുമ തെക്കേക്കര പ്രാദേശികം പരിധിയിൽ ഏപ്രിൽ 5,6,7 തീയ്യതികളിൽ നടക്കുന്ന പുതിയപുര തറവാട് വയനാട്ട് കുലവൻ തെയ്യംകെട്ടിന്റെ ഭാഗമായി നടന്ന ഓലമെടയൽ ചടങ്ങ് ചെയർമാൻ സി.എച്ച്. നാരായണൻ ഉദ്ഘാടനം ചെയ്തു. കലവറ അണിയറ, തറവാട്ട് മുറ്റത്തെ പന്തൽ തുടങ്ങിയ ആചാരപരമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ ഈ ചടങ്ങ്. ആഘോഷകമ്മിറ്റി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഓലമെടഞ്ഞു നൽകി. ഉച്ചയ്ക്ക് രണ്ടിന് നടന്ന ആഘോഷ കമ്മിറ്റി ഭാരവാഹികളുടേയും സബ് കമ്മിറ്റികളുടെയും വിപുലമായ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കുഞ്ഞിരാമൻ പള്ളം, ട്രഷറർ ശ്രീധരൻ പള്ളം, പ്രഭാകരൻ തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.

ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ: കാടങ്കോട്‌റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള എ.സി അഹമ്മദ് ഹാജി മെമ്മോറിയൽ തണൽ ഡയാലിസിസ് സെന്റർ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം. പി.മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ വെച്ച് ഡയാലിസിസ് സെന്ററിന്റെ സ്വിച്ചോൺ കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ആറോപ്ലാന്റ് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും നിർവ്വഹിച്ചു. ഡോ. ഇദരീസ് പദ്ധതി വിശദീകരിച്ചു. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുൽ ജബ്ബാർ, പൊറായ്ക് മുഹമ്മദ്, മുകേഷ് ബാലകൃഷ്ണൻ, എ.കെ ചന്ദ്രൻ, എസ്.പി അബ്ദുൽ റഹിമാൻ ഹാജി, എ.സി മുഹമ്മദ്, ഡോ. ടി.കെ മുഹമ്മദലി, ഡോ. സി.കെ.പി കുഞ്ഞബ്ദുള്ള, സി.എച്ച് അമീറലി, അബ്ദുൽ സലാം ഹാജി സംസാരിച്ചു. സൗജന്യമായാണ് രോഗികൾക്ക് സെന്ററിൽ വെച്ച് ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്.

ഒളവറയ്ക്ക് നഷ്ടമായത് കലാകാരനെ
തൃക്കരിപ്പൂർ: ഒളവറയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന രാമചന്ദ്രന്റെ ദേഹവിയോഗത്തോടെ നാടിനു നഷ്ടമായതി ഒരു കലാകാരനെ. പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം യുവജന കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു. ജ്വലനം, സാലഭഞ്ജിക, തടവറ, വിശ്വരൂപമടക്കം ഒട്ടേറെ മത്സര നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം പ്രദേശത്തിന്റെ നാനാതുറകളിലുമുള്ള വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന വ്യക്തിത്വമായിരുന്ന രാമചന്ദ്രൻ ഒളവറ. മുണ്ട്യക്കാവ് മുൻ ദേവസ്വം സെക്രട്ടറിയായും സേവനമുഷ്ഠിച്ചിട്ടുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജീവനക്കാരനായിരുന്നു.