പാനൂർ: പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷററും, സമസ്ത മാനേജ്മെന്റ് അസോസിയേഷൻ നേതാവുമായ ചെറുപ്പറമ്പിലെ കേളോത്ത്കണ്ടി കെ.കെ. സൂപ്പി ഹാജി (74) നിര്യാതനായി. കൊളവല്ലൂർ വെസ്റ്റ് എൽ.പി.സ്കൂൾ മാനേജർ, എസ്.വൈ.എസ് പാനൂർ മണ്ഡലം ഉപാദ്ധ്യക്ഷൻ, പാനൂർ ഇഖ്രഅ് കോളേജ് പ്രസിഡന്റ്, സഹ്ര വാഫി കോളേജ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മുസ്തഫ, നാസർ (ഇരുവരും ദുബായ്), ഡോ: ഇസ്മായിൽ (കണ്ണൂർ മെഡിക്കൽ കോളജ്), ഡോ: അമീർ (റെഡ്ക്രസന്റ് ആശുപത്രി ഫാറൂഖ്, കോഴിക്കോട്), യൂനുസ്, ഫാത്തിമ, അസ്മ. മരുമക്കൾ: ഫാറൂഖ് (ബംഗളൂരു) ഖമറുന്നിസ (ഉമ്മത്തൂർ) ഷമീമ (പാറാട്), ഡോ: നസീഹ (കൂത്തുപറമ്പ്), ഡോ: സൽമ (നാദാപുരം), ജംഷീന (നൂനമ്പ്രം). സഹോദരങ്ങൾ: പരീത് ഹാജി, അബൂബക്കർ ഹാജി, മറിയം ഹജ്ജുമ്മ, ആമി ഹജ്ജുമ്മ, സൈന ഹജ്ജുമ്മ.