ഇരിട്ടി: നിർമ്മാണത്തിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എടത്തൊട്ടിയിലെ മുക്കാല പറമ്പിൽ സന്തോഷിനെ മുഴക്കുന്ന് എസ്.ഐ വേണുഗോപാൽ (30) അറസ്റ്റ് ചെയ്തു. കഴിഞ്ഞ വിഷുവിന് സ്‌ഫോടക വസ്തു നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിന്റെ ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചത്. പ്രതിയെ ഇന്ന് കോടതി റിമാൻഡ് ചെയ്തു.
ബസിൽ നിന്ന് മൂന്ന് വെടിയുണ്ടയുമായി യുവാവ് പിടിയിൽ
ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബാംഗ്‌ളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് മൂന്ന് വെടിയുണ്ടയുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി കോട്ടൂർ പിണ്ഡംനീക്കൽ വീട്ടിലെ സന്തോഷിന്റെ (37) കയ്യിൽ നിന്നാണ് വെടിയുണ്ട പിടികൂടിയത്. 6 5എം.എം തോക്കിൽ ഉപയോഗിക്കുന്ന 30 ഗ്രാം തൂക്കം വരുന്ന മൂന്ന് വെടിയുണ്ടകളാണ് പിടികൂടിയത്. വെടിയുണ്ടകൾ കോട്ടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ക്ലെമന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സന്തോഷിനെയും വെടിയുണ്ടകളും ഇരിട്ടി പൊലീസിന് കൈമാറി.