ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ 18ാം വാർഡ് നടയിൽ പീടികയിൽ വനിതാ മതിലിൽ പങ്കെടുക്കാത്തവരെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിയിൽനിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു . നിലവിൽ വനിതാമതിലിൽ പങ്കെടുത്തവരെ മാത്രം ഉൾപ്പെടുത്തിയാണ് മസ്‌ട്രോൾ തയ്യാറാക്കി പ്രവർത്തി ആരംഭിപ്പോഴാണ് പ്രതിഷേധവുമായി പണിയിൽ നിന്നും ഒഴിവാക്കിയ 18 ഓളം പേർ രംഗത്ത് വന്നത് . വനിതാ മതിലിന് പണം കൊടുക്കാത്തവരെയും മതിലിൽ പങ്കെടുത്താത്തവരെയുമാണ് ഒഴിവാക്കിയതായി ആരോപണമുണ്ട്. ഇന്നലെ രാവിലെ ഒഴിവാക്കപ്പെട്ടവർ പഞ്ചായത്ത് ഓഫീസിൽ എത്തി സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ നിലവിൽ അനുവദിച്ച മസ്‌ടോളിൽ 2 ദിവസനകം ഒഴിവാക്കിയവരെ ഉൾപ്പെടുത്താം എന്ന സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉറപ്പിൻമേലാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത് .ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.സി.പ്രിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.വിജയകമാർ ,കെ ദിനേശൻ മാസ്റ്റർ , മൂസ്സാൻ കുട്ടി തെർളായി , പി.ജെ.ആന്റണി ,എം.ഒ.മാധവൻ ,കെ .സി .വിജയൻ, പടപ്പയിൽ പ്രദീപൻ , രാഘവൻ ചുഴലി , മുകുന്ദൻ ചുഴലി , എന്നിവർ സംസാരിച്ചു.
ജോസ് കെ.മാണിയുടെ കേരള യാത്ര നാളെ
ചെറുപുഴ: കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്ന മുദ്രാവാക്യവുമായി കേരളാകോൺഗ്രസ്എം വൈസ് ചെയർമാൻ ജോസ് കെ.മാണി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ കാസർഗോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള യാത്ര ഉദ്ഘാടനം ചെയ്യും. കേരളാ കോൺഗ്രസ്എം പാർട്ടി ചെയർമാൻ കെ.എം. മാണി അധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ജോസ് കെ.മാണിയ്ക്ക് പതാക കൈമാറി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം നാല് മണിക്ക് ചെറുപുഴയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് രാജഗിരിയിൽ നിന്നും രാജഗിരിയിൽ നിന്നും ചെറുപുഴയിലേയ്ക്ക് നടക്കുന്ന വിളബര ബൈക്ക് റാലി സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര ഫ്‌ളാഗ് ഓഫ് ചെയ്യും. 25ന് ഒരുമണിക്ക് കണ്ണൂർ ജില്ലയിലെ പര്യടനം ചെറുപുഴയിൽ നിന്നും ആരംഭിക്കും. 300 വാഹനങ്ങളുടെ അകമ്പടിയോടെ ചെറുപുഴയിൽ നിന്നും ആരംഭിച്ച് ശ്രീകണ്ഠാപുരത്തെ സ്വീകരണത്തിന് ശേഷം ഇരിട്ടിയിൽ സമാപിക്കും. ചെറുപുഴയിൽ നടന്ന പത്ര സമ്മേളനത്തിൽ ജോസഫ് മുള്ളൻമട, ജോബിച്ചൻ മൈലാടൂർ, ഡെന്നി കാവാലം, സാജു പുത്തൻപുര, സജി തോപ്പിൽ, ബേബിച്ചൻ താന്നിക്കൽ എന്നിവർ പങ്കെടുത്തു.
പത്തലായി രാഘവനെ അനുസ്മരിച്ചു
തലശേരി: മാദ്ധ്യമ പ്രവർത്തകൻ പത്തലായി രാഘവനെ സുഹൃദ്‌സംഘം അനുസ്മരിച്ചു. തലശേരി പ്രസ് ഫോറം ഹാളിൽ നവാസ് മേത്തറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.ജയപ്രകാശ്.എൻ.പ്രശാന്ത് പൊന്യം കൃഷ്ണൻ, പാലയാട് രവി തുടങ്ങിയവർ സംസാരിച്ചു..പി.ദിനേശൻ സ്വാഗതവും. കെ.പി.ഷീജിത്ത് നന്ദിയും പറഞ്ഞു.