pinarayi

കൂത്തുപറമ്പ് : ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് പടുവിലായി ലോക്കൽ തല ബഹുജന കൂട്ടായ്‌മ വാളാങ്കിച്ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ കൂടുതൽ ഇടത്താവളങ്ങൾ ആരംഭിക്കും.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ കാര്യങ്ങളെല്ലാം നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു. നടപ്പാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ വാഗ്‌ദാനങ്ങൾ നടപ്പിലാക്കിയില്ലെന്നും പ്രകടനപത്രിക പോലും അംഗീകരിക്കാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.