കണ്ണൂർ: ഇടുക്കി ലോക്സഭാ സീറ്റിൽ ഉമ്മൻചാണ്ടി മത്സരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് പറഞ്ഞു.ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സിന് ഒരു സീറ്റ് കൂടി വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കിയോ ചാലക്കുടിയോ വിട്ടു നൽകണമെന്നാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇടുക്കിയിൽ ഉമ്മൻചാണ്ടിയാണെങ്കിൽ ചാലക്കുടി വിട്ടു തരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.