കാസർകോട്: പ്രമുഖ മതപണ്ഡിതനും നാല്പത് വർഷത്തോളം ചെമ്പിരിക്ക ജുമാ മസ്ജിദ് ഇമാമുമായിരുന്ന മുക്രി മഹ്മൂദ് മുസ്ല്യാർ (ഹാജി സി.എ.മഹ്മൂദ് മുസ്ലിയാർ, 76) നിര്യാതനായി. ദിറായത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം, ചെമ്പിരിക്ക ദർസ് അസിസ്റ്റന്റ് മുദരിസ്, മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം, ഹിദായത്തുൽ മുസ്ലിമിൻ സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറഹ്മാൻ (ഷാർജ), അബ്ദുല്ല, അഷ്റഫ്, ഇബ്രാഹിം, കബീർ (എല്ലാവരും ഗൾഫ്), ബീഫാത്തിമ, റാബിയ, സഫിയ, മറിയം, മിസ്രിയ. മരുമക്കൾ: ഇ.കെ.മുഹമ്മദ്, ടി.എം.എ.റഹ്മാൻ തുരുത്തി, അബ്ദുറഹ്മാൻ, എസ്.ടി.ഹമീദ്, അബ്ദുറഹ്മാൻ, സുഹ്റ, ആയിശ, ആയിശ, സൈനബ, സൗദ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് സാലി, പരേതയായ നഫീസ.