jose

കാസർകോട് : കർഷകരക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് )​എം)​ വൈസ് ചെയർമാൻ ജോസ്.കെ.മാണി നയിക്കുന്ന കേരളയാത്രയ്ക്ക് കാസർകോട്ട് ഇന്ന് തുടക്കം.ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും.

പാർട്ടി ചെയർമാൻ കെ.എം. മാണി അദ്ധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന് പാർട്ടി പതാക കൈമാറി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

കോട്ടയം സീറ്റ് ആർക്കും വിട്ടു കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. പറഞ്ഞു. മുന്നണിയിൽ ഇതുവരെ സീറ്റുചർച്ച തുടങ്ങിയിട്ടില്ല. ചർച്ച ചെയ്യുമ്പോൾ ആവശ്യം ഉന്നയിക്കും. കൂടുതൽ സീറ്റ് കിട്ടാൻ പാർട്ടിക്ക് അർഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.