നീലേശ്വരം: മാർക്കറ്റ് റോഡിലെ ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് മരമില്ലിൽ കൂട്ടിയിട്ടിരുന്ന മരപ്പൊടിയ്ക്ക് തീപിടിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. നീലേശ്വരം സി.ഐ. പി. നാരായണനും സംഘവും ഉടനെ സ്ഥലത്തെത്തി. തീ അണക്കാൻ നാട്ടുകാരും അണി നിരന്നതോടെ വൻ ദുരന്തം ഒഴിവായി.
പിണറായി വിജയൻ ഏകാധിപതി: കെ. സുധാകരൻ
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഏകാധിപതിയായ ഭരണാധികാരിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനയ്ക്കും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ യു.ഡി.എഫ്. കളക്ട്രേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടും പൊതു പ്രവർത്തകരോടും ധാർഷ്ട്യത്തോടെ പെരുമാറുകയും മന്ത്രിമാരെ നിശബ്ദരാക്കുകയും ചെയ്യുന്ന പിണറായി സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളല്ലാത്ത സ്ത്രീകളെ അർദ്ധരാത്രിയിൽ കള്ളന്മാരെ പോലെയാണ് ശബരിമലയിൽ കയറ്റിയത്. ഇത് വലിയ കാര്യമായി മുഖ്യമന്ത്രി വെളിപ്പെടുത്തി. തെറ്റായ നടപടികളെ തിരുത്താൻ സി.പി.എമ്മിന് സാധിക്കുന്നില്ല. ചെയർമാൻ എം.സി. ഖമറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദലി, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ , എ. അബ്ദുൽ റഹ്മാൻ, കെ. നീലകണ്ഠൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., കുര്യക്കോസ് പ്ലാപറമ്പിൽ, ഹരീഷ് ബി. നമ്പ്യാർ, വി. കമ്മാരൻ, സി. ബാലകൃഷ്ണൻ പെരിയ, കല്ലട്ര മാഹിൻ ഹാജി, പി.എ. അഷറഫലി, പി. മുഹമ്മദ് കുഞ്ഞി, ടി.ഇ. അബ്ദുള്ള, എം.എസ്. മുഹമ്മദ് കുഞ്ഞി, അഡ്വ.എ. ഗോവിന്ദൻ നായർ, എ.ജി.സി. ബഷീർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, എം.എച്ച്. ജനാർദനൻ, കരിവെള്ളൂർ വിജയൻ, പി.കെ. ഫൈസൽ, കെ. മൊയ്തീൻ കുട്ടി ഹാജി, അഡ്വ. മനോജ് കുമാർ, മുനീർ മുനമ്പം, നാഷണൽ അബ്ദുല്ല പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.