കണ്ണൂർ: കാസർകോട്ടെ യു.ഡി.എഫ് പ്രതിഷേധ വേദിയിൽ പ്രസംഗിക്കവേ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗമെന്നും ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളെക്കാൾ മോശമായാണ് പ്രവർത്തനമെന്നുമാണ് സുധാകരൻ പറഞ്ഞത്.