കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ടാൽ സാഹചര്യം നോക്കി തീരുമാനമെടുക്കും.
ഘടകകക്ഷികൾക്ക് അധികസീറ്റ് ആവശ്യപ്പെടാം. എന്നാൽ കൊടുക്കാൻ യു.ഡി.എഫിന് സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി മത്സരിക്കുന്നത് വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു.