ബിരുദ പരീക്ഷകളുടെ പുതുക്കിയ വിജ്ഞാപനം
21 ന് പുറപ്പെടുവിച്ച ആറ്, നാല്, രണ്ട് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ വിജ്ഞാപനം അപേക്ഷാ തീയതികളിൽ മാറ്റം വരുത്തി. ഇതനുസരിച്ച് ആറാം സെമസ്റ്റർ പരീക്ഷകൾക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.
പുതുക്കിയ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി, മ്യൂസിക്, എം.സി.ജെ. (നവംബർ 2018) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ പെബ്രുവരി 4ന് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.