കാഞ്ഞങ്ങാട്: ശ്രീ മാരിയമ്മ സംഗീതസഭയുടെ ആഭിമുഖ്യത്തിലുള്ള സംഗീതജ്ഞൻ കുന്നക്കുഴി ബാലമുരളീകൃഷ്ണയുടെ സംഗീതകച്ചേരി നാളെ വൈകിട്ട് 5.30 ന് വ്യാപാരഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പരിപാടിക്ക് മുന്നോടിയായി മൃദംഗ വാദനത്തിൽ 60 വർഷം പിന്നിട്ട കലൈമാമാണി മന്നാർകുടി എ. ഈശ്വരനെ ട്രസ്റ്റ് ആദരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വി. മാധവൻ നായർ, എൻജിനീയർ വിനോദ്കുമാർ, കലാമണ്ഡലം വാസുദേവ നമ്പീശൻ, വരദൻ മാടമന, എച്ച്.കെ മോഹൻ ദാസ്, ഡോ. രൂപ സരസ്വതി എന്നിവർ പങ്കെടുത്തു.