കാഞ്ഞങ്ങാട്: നീലേശ്വരം പട്ടേനയിലെ ടി.പി അജയകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം ഈ മാസം 27 മുതൽ ഫെബ്രുവരി 3 വരെ ആർട്ട് ഗ്യാലറിയിൽ നടക്കും. ഷെഡ്സ് ഓഫ് സയലൻസ് എന്ന് പേരിട്ടിട്ടുള്ള പ്രദർശനം 27 ന് രാവിലെ 10.30 ന് രവീന്ദ്രൻ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. കെ.എ ഗഫൂർ മുഖ്യാതിഥിയാകും. മോഹനചന്ദ്രൻ അധ്യക്ഷത വഹിക്കും. ഇതു സംബന്ധിച്ചു ചേർന്ന വാർത്താ സമ്മേളനത്തിൽ അജയകുമാറിനു പുറമെ ഡെപ്യൂട്ടി തഹസിൽദാർ എം.എസ് ലജിനും സംബന്ധിച്ചു.