ഇരിട്ടി : മുഴക്കുന്ന് പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലുള്ള കർമ്മസമിതി വാങ്ങി നൽകിയ 45 സെന്റ് ഭൂമിയുടെ പ്രമാണം ജില്ലാ പോലീസ് സൂപ്രണ്ട് ജി ശിവവിക്രം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങ് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു സണ്ണി ജോസഫ് എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു.വി.ഷാജി, പി.പി സുഭാഷ്, ഡോ വി ശിവദാസൻ, ടി.എഫ് സെബാസ്റ്റ്യൻ, ഫാദർ ജോൺ മംഗലത്ത്, വി.രാജു,, എം ബിജു, ഒ.ഹംസ ,എൻ പി ഗിരിഷ്, സി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബൂ ജോസഫ് സ്വാഗതവും ഇരിട്ടി ഡിവൈ.എസ്..പി പ്രജീഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞും .കെട്ടിടനിർമ്മാണത്തിന്റെ മാസ്റ്റർ പ്ലാൻ ഡി.ജി.പിക്ക് കൈമാറിയത്തായി ജില്ലാ പോലീസ് സൂപ്രണ്ട് ജി.ശിവ വിക്രം പറഞ്ഞു