കാഞ്ഞങ്ങാട്: കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുടുംബമേള നാളെ പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ മുഖ്യാതിഥിയാകും. മുതിർന്ന അംഗങ്ങളെ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് പൈകട ആദരിക്കും. വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.ഫെഡറേഷൻ ചെയർമാൻ കെ.ജെ ഇമ്മാനുവൽ, ജില്ല പ്രസിഡന്റ് സി. ബിന്ദു, കെ.വി സുഗതൻ, കെ രവീന്ദ്രൻ, കെ. മുഹമ്മദ് അലി, കെ.കെ സെവിച്ചൻ, പി.വി രവീന്ദ്രൻ, എ. പ്രസന്നചന്ദ്രൻ എന്നിവ‌ർ സംബന്ധിച്ചു