കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി സർവീസ് തുടങ്ങി. കിയാൽ എം.ഡി വി. തുളസിദാസ്, സി. ഇ. ഒ ഉത്പൽ ബറുവ, ഇൻഡിഗോ വൈസ് പ്രസിഡന്റ് സിൻഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹൈദരബാദിനു പുറമെ ബംഗളൂരു, ചെന്നൈ, ഹുബ്ലി, ഗോവ പ്രതിദിന ആഭ്യന്തര സർവീസുകളാണ് തുടങ്ങിയത്.1299 രൂപയാണ് കുറഞ്ഞ നിരക്ക്. മാർച്ച് 15 മുതൽ കണ്ണൂരിൽ നിന്ന് ദോഹ, കുവൈത്ത് സർവീസും തുടങ്ങും. ദോഹയിലേക്ക് എല്ലാ ദിവസവും കുവൈത്തിലേക്ക് ആഴ്ചയിൽ ആറുദിവസവും സർവീസ് ഉണ്ടാവും.
ഹൈദരാബാദ് സർവീസ് ഇന്നലെ രാവിലെ 9.15ന് പുറപ്പെട്ട് 11ന് ഹൈദരാബാദിൽ എത്തി. തിരിച്ച് ഹൈദരാബാദിൽനിന്ന് 11.35ന് പുറപ്പെട്ട് 1.25ന് കണ്ണൂരിലും എത്തി. 2599 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ –ചെന്നൈ പകൽ 1.45നാണ് കണ്ണൂരിൽനിന്ന് പുറപ്പെടുക. 3.20ന് ചെന്നൈയിൽ എത്തും. മടക്കയാത്ര ചെന്നെയിൽനിന്ന് നാലിനാണ്. 5.30ന് കണ്ണൂരിൽ എത്തും. ചാർജ് 2500 രൂപ. വൈകിട്ട് 5.50ന് കണ്ണൂരിൽനിന്ന് ഹുബ്ലിയിലേക്ക് പുറപ്പെടുന്ന വിമാനം 7.05ന് എത്തി, 7.25ന് തിരിച്ച് 8.45ന് കണ്ണൂരിൽ എത്തും. 1999 രൂപ. ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം 9.05ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽനിന്ന് രാത്രി 9.25ന് പുറപ്പെട്ട് 10.30ന് ബംഗളൂരുവിൽ എത്തും. 1799 രൂപ. കണ്ണൂർ –ഗോവ സർവീസ് കണ്ണൂരിൽനിന്ന് 10.05ന് പുറപ്പെട്ട് 11.35ന് ഗോവയിലെത്തും. തിരിച്ച് കണ്ണൂരിലേക്ക് 11.55ന് ഗോവയിൽനിന്ന് പുറപ്പെടും. 1299 രൂപ.
മാർച്ച് 15ന് തുടങ്ങുന്ന കുവൈത്ത് ഫ്ലൈറ്റ് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. രാവിലെ 5.10നാണ് കണ്ണൂരിൽനിന്ന് പുറപ്പെടുക. പ്രാദേശിക സമയം എട്ടിന് കുവൈത്തിൽ എത്തും. 8999 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. കുവൈത്തിൽനിന്ന് തിരിച്ച് അവിടത്തെ പ്രാദേശിക സമയം ഒമ്പതിന് പുറപ്പെടും. വൈകിട്ട് 4.05ന് കണ്ണൂരിൽ എത്തും. 7999 രൂപയാണ് ടിക്കറ്റ് നിരക്ക്.

74 പേർക്കിരിക്കാവുന്ന എ ടി 7 വിമാനങ്ങളാണ് ഇൻഡിഗോ സർവീസിന് ഉപയോഗിക്കുന്നത്. ഇതിൽ പകുതി സീറ്റുകളായിരിക്കും കുറഞ്ഞ നിരക്കിൽ ഉഡാൻ സർവീസ് പ്രകാരം യാത്രക്കാർക്ക് ലഭിക്കുക. ഹൈദരാബാദ് സാധാരണ സർവീസായതിനാൽ ഇളവ് ലഭിക്കില്ല.

കണ്ണൂർ- ദോഹ എല്ലാ ദിവസവും :

കണ്ണൂർ –ദോഹ വിമാനം എല്ലാ ദിവസവും രാത്രി 7.05ന് കണ്ണൂരിൽനിന്ന് പറക്കും. അവിടത്തെ സമയം രാത്രി 9.05ന് ദോഹയിലെത്തും. 8499 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹ– കണ്ണൂർ അവിടത്തെ സമയം രാത്രി 10.05ന് പുറപ്പെട്ട് പുലർച്ചെ 4.40ന് കണ്ണൂരിൽ എത്തും. 10,999 രൂപയാണ് ടിക്കറ്റ്‌നിരക്ക്. ദോഹ, കുവൈത്ത് സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിൽനിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള ഇൻഡിഗോയുടെ നോൺ സ്‌റ്റോപ്പ് ഡെയ്ലി സർവീസ് 66 ആകും.

കണ്ണൂർ വിമാനത്താവളത്തിൽ മികവാർന്ന സൗകര്യങ്ങളാണുള്ളതി ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സർവീസ് ഇൻഡിഗോ ആരംഭിക്കും. തിരുവനന്തപുരം, ഡൽഹി സർവീസുകളും പരിഗണനയിലുണ്ട്. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുന്നവർക്ക് ഇൻഡിഗോയുടെ ഗോ ഇൻഡിഗോ. ഇൻ എന്ന വെബ് സൈറ്റിൽ ബുക്ക് ചെയ്യാം.

ദക്ഷിണേന്ത്യൻ ഡയറക്ടർ അച്ചിൻ അറോറ