കാസർകോട്: നാടിന്റെ സമാധാനം സംരക്ഷിക്കാനും വർഗീയതയെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കാനും സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജനജാഗ്രത ജാഥ' 27, 28, 29 തീയതിക
ളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകിട്ട് നാലിന് മഞ്ചേശ്വരം ഹൊസങ്കടിയിൽ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ എം.പി ജാഥ ഉദ്ഘാടനം
ചെയ്യും. 29ന് വൈകിട്ട് തൃക്കരിപ്പൂരിൽ സമാപിക്കും. എം വി ബാലകൃഷ്ണനാണ് ജാഥ ലീഡർ. ജില്ലയിലെ സംസ്ഥാ
നകമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയിലെ വനിതകൾ എന്നിവർ ജാഥയിലുണ്ടാവും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.ആർ ജയാനന്ദ, കാസർകോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ എന്നിവരും പങ്കെടുത്തു.
തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് :
ബാലകൃഷ്ണൻ പ്രസിഡന്റ്
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റായി ടി.വി ബാലകൃഷ്ണനും (എൽ.ജെ.ഡി) വൈസ് പ്രസിഡന്റായി സി. ഇബ്രാഹിമും (മുസ്ലിം ലീഗ്) ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
ബാങ്ക് ഹാളിൽ ഇന്നലെ നടന്ന പ്രഥമ ഭരണസമിതി യോഗത്തിൽ ടി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്‌പെക്ടർ ജ്യോതിഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡയറക്ടർമാരായ വി.ടി ഷാഹുൽ ഹമീദ്, അഡ്വ. കെ.കെ രാജേന്ദ്രൻ, ടി. ധനഞ്ജയൻ പ്രസംഗിച്ചു. എം.ഡി. കെ. ശശിധരൻ സ്വാഗതം പറഞ്ഞു. സഹകരണ മുന്നണി നേതാക്കളായ എസ്. കുഞ്ഞഹമ്മദ്, സത്താർ വടക്കുമ്പാട്, ഒ.ടി അഹമ്മദ് ഹാജി, വി.കെ ചന്ദ്രൻ, കെ. കരുണാകരൻ മേസ്ത്രി സംബന്ധിച്ചു.
നിത്യാനന്ദ പോളി ജേതാക്കൾ
തൃക്കരിപ്പൂർ: നടക്കാവ് രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽനടന്ന ഇന്റർപോളിടെക്നിക്ക് കോളേജ് നോർത്ത് സോൺ ഫുട്‌ബാൾചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളേജ് ജേതാക്കളായി. ഫൈനലിൽ നിലവിലെ സംസ്ഥാന ചാമ്പ്യന്മാരായ കല്യാശേരി മോഡൽ പോളിടെക്നിക് കോളേജ് ടീമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെ
ടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളേജ് കണ്ണൂർ ഗവ. പോളിടെക്നിക് ടീമിനെ
സഡൻ ഡത്തിലൂടെ മറികടന്നു മൂന്നാം സ്ഥാനം നേടി. സമാപന ചടങ്ങിൽ വിജയികൾക്ക് ചന്തേര എസ്.ഐ വിപിൻചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേംരാജ്, കെ.പി. അഭിലാഷ്, എ.എം. നാരായണൻ നമ്പൂതിരി, ടി.വി ഗോപാല കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇന്റർ പോളിടെക്നിക് കോളേജ് വടക്കൻ മേഖലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്നിക് കോളേജ് ടീം.