പാനൂർ: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വള്യായിൽ നിർമ്മിച്ച ഗ്യാസ് ശ്മശാനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. മൊകേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പാർവതി എസ്. കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്നു വർഷം കൊണ്ട് 74,92,973 രൂപ ചിലവഴിച്ചാണ് നിർമ്മാണം. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഫർണ്ണസ് സ്വിച്ച് ഓൺ ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, ജില്ല പഞ്ചായത്തംഗം ടി.ടി. റംല, കെ.ഇ. കുഞ്ഞബ്ദുല്ല, എൻ.കെ. തങ്കം, പി. വൽസൻ, കെ. സുഗീഷ്, രാജശ്രീ, എ. പ്രദീപൻ, വി. സുരേന്ദ്രൻ, പി.പി. ശ്രീധരൻ, ജയദേവൻ പുന്നക്കണ്ടി, കെ.പി. ശിവപ്രസാദ്, സ്വാമി സായൂജ് നാഥ്, ജ്ഞാനതപസ്വി എന്നിവർ സംസാരിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിമല സ്വാഗതവും സെക്രട്ടറി പി.പി. സജിത നന്ദിയും പറഞ്ഞു.