മട്ടന്നൂർ: റോഡരികിൽ മാലിന്യം തള്ളാനെത്തിയ പിക്ക് അപ് വാൻ നാട്ടുകാരുടെ സഹായത്തോടെ മട്ടന്നൂർ പൊലീസ് പിടികൂടി. ആയിപ്പുഴ പാലമുക്കിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം ചാലോട് ഇരിക്കൂർ റോഡിലെ കരടി മുക്കിൽ തള്ളാനെത്തിയപ്പോഴാണ് മട്ടന്നൂർ എസ് ഐ ശിവൻ ചോടത്തും സംഘവും ഡ്രൈവറെ പിടികൂടിയത്.