കാസർകോട് : സി.പി.എം ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ജനജാഗ്രതാ ജാഥയ്ക്ക് ഹൊസങ്കടിയിൽ ഉജ്വല തുടക്കം. നാടിന്റെ സമാധാനം സംരക്ഷിക്കുക, വർഗീയതയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുമുള്ള ജാഥ സംസ്ഥാനകമ്മിറ്റി അംഗം കെ.പി സതീഷ്ചന്ദ്രൻ ലീഡറും ജില്ലാസെക്രട്ടറിയുമായ എം.വി ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ.ആർ ജയാനന്ദ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാസെക്രട്ടറിയറ്റ് അംഗം കെ.വി കുഞ്ഞിരാമൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി. രഘുദേവൻ, കെ.എ മുഹമ്മദ് ഹനീഫ, എം. ശങ്കർറൈ എന്നിവർ സംസാരിച്ചു. അബ്ദുറസാഖ് ചിപ്പാർ സ്വാഗതം പറഞ്ഞു. ജാഥ തിങ്കളാഴ്ച 9.30ന് ബായാർപദവിൽനിന്ന് പര്യടനം തുടങ്ങി വൈകിട്ട് ചെർക്കളയിൽ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് കോട്ടച്ചേരിയിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് തൃക്കരിപ്പൂരിൽ സമാപിക്കും.