കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നഗരസഭയുമായി സഹകരിച്ച് നടത്തുന്ന വ്യാപാര മഹോത്സവത്തിന് തുടക്കമായി. വിളംബരഘോഷയാത്രയ്ക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് മഹോത്സവം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ്ഹാജി അധ്യക്ഷത വഹിച്ചു. കൂപ്പൺ വിതരണം വസ്ത്ര വ്യാപാരി ശ്രീദേവിക്കു നൽകി ചെയർമാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. മുഹമ്മദ് കുഞ്ഞി പോസ്റ്റർ പ്രകാശനം ചെയ്തു. ഇ.വി ജയകൃഷ്ണൻ പ്രസംഗിച്ചു. സി.എ പീറ്റർ സ്വാഗതവും കെ.വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. ആറു മാസം വരെ നീണ്ടു നിൽക്കുന്ന വ്യാപാര മഹോത്സവത്തിലൂടെ നിലവിൽ നടക്കുന്ന വ്യാപാരത്തിന്റെ നൂറിരട്ടിയാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് കെ.എം.എ നേതാക്കൾ പറഞ്ഞു.