മാതമംഗലം: ആദ്യകാല ജനസംഘം പ്രവർത്തകനും റിട്ട.വില്ലേജ് ഓഫീസറുമായ കൈതപ്രം വടക്കെ കാനപ്രത്തില്ലത്ത് നാരായണൻ നമ്പൂതിരി (69) നിര്യാതനായി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംഘിന്റെ പ്രവർത്തകനാണ്. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: വീണ (അദ്ധ്യാപിക, ഇടമന യു.പി.സ്കൂൾ, കണ്ടോന്താർ ),ദീപ (വാച്ച വാദ്ധ്യാനില്ലം, കരിവെള്ളൂർ), പ്രസാദ് (ന്യൂ അഗ്രോ ഏജൻസീസ്), പ്രവീൺ (മെഡിക്കൽ ടെക്നീഷ്യൻ). മരുമക്കൾ: ഡോ. ഇ. രാജേഷ്, കൃഷ്ണകുമാർ, നിമിഷ, സവിത. സഹോദരങ്ങൾ: ദേവകി അന്തർജനം (കടവക്കാട് ഇല്ലം), ഈശ്വരൻ നമ്പൂതിരി (റിട്ട. എ.ടി.എസ്.ഒ.സിവിൽ സപ്ലെസ്), ഗംഗ (പുത്തിലോട്ട് അള്ളക്കാട്), ലീല (കുന്നത്തില്ലം, പട്ടേന, നീലേശ്വരം), ശ്യാമള അന്തർജനം (വടക്കെ ഇടമന, കൈതപ്രം), സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. മജിസ്ട്രേറ്റ്), പരേതരായ വി.കെ. കൃഷ്ണൻ നമ്പൂതിരി, ശാരദ അന്തർജനം.