ഉളിക്കൽ :കഴിഞ്ഞ ദിവസം നിര്യാതനായ ഉളിക്കൽ ഗവൺമെന്റ് ഹെയർ സെക്കൻഡറി സ്‌കൂളിലെ റിട്ടയേഡ് ക്‌ളാർക്ക് എം. കെ. ദിനേശ് ബാബുവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ടുനൽകി. കേരള യുക്തിവാദി സംഘം ഉളിക്കൽ യൂണിറ്റ് മുഖേനയാണ് സമ്മതപത്രം നൽകിയിരുന്നത്.

ഉളിക്കൽ വൈസ്‌മെൻ ക്‌ളബ് പ്രസിഡന്റ്, ഉളിക്കൽ സംസ്‌കാര കലാസമിതി സെക്രട്ടറി, കണ്ണൂർ ജില്ല സോഫ്റ്റ് ബോൾ അസോസിയേഷൻ ഖജാൻജി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. യുക്തിവാദി സംഘം ജില്ലാ പ്രസിഡന്റ് എ കെ അശോക് കുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം പരിയാരം മെഡിക്കൽകോളേജ് അധികൃതർക്ക് വിട്ടു നൽകി. ആദരസൂചകമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ അനുശോചനയോഗവും നടത്തി.