kannur-uni
kannur uni

തീയതികൾ പുനഃക്രമീകരിച്ചു

പ്രായോഗിക പരീക്ഷകൾ നേരത്തെ തുടങ്ങുന്നതിനാൽ രണ്ട്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (റഗുലർ) അപേക്ഷാ തീയതികൾ പുനഃക്രമീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി/മൈക്രോബയോളജി (നവംബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി 8 വരെ സർവകലാശാലയിൽ സ്വീകരിക്കും.

രണ്ടാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയം പൂർത്തിയായ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. മാർക്ക്/ഗ്രേഡ്/ ഗ്രേഡ് പോയിന്റ് എന്നിവയിൽ മാറ്റമുള്ളപക്ഷം റഗുലർ വിദ്യാർഥികൾ ഒഴികെയുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക്ലിസ്റ്റും സഹിതം ടാബുലേഷൻ സെക്‌ഷനിൽ സമർപ്പിക്കണം.