നീലേശ്വരം: നഗരസഭയുടെ അഭിമാന പദ്ധതിയായ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്നും സംസ്‌കരിച്ചെടുത്ത 11 ക്വിന്റൽ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പ്പന്നം റോഡ് നിർമ്മാണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗരസഭയിലെ 32 വാർഡുകളിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേനാംഗങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത പ്ലാസ്റ്റിക്, പ്ലാന്റിലെ ഷ്രെഡ്ഡിംഗ് യൂണിറ്റിൽ പൊടിച്ചെടുത്ത് സംഭരിക്കുകയായിരുന്നു. ഇത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുവാനാണ് കൈമാറിയത്.
വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യ സംസ്‌കരണ കേന്ദ്രം കഴിഞ്ഞ ഒക്‌ടോബർ രണ്ടിനാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇവിടെ ആധുനിക സംവിധാനത്തിൽ സംസ്‌കരിച്ചെടുത്ത ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉത്പ്പന്നത്തിന്റെ ആദ്യ ലോഡാണ് ഇപ്പോൾ കയറ്റി അയച്ചത്.
ചിറപ്പുറം പ്ലാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ വി. ഗൗരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാാരായ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ, എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, പി. രാധ എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാരായ പി വി. രാധാകൃഷ്ണൻ, കെ പി. കരുണാകരൻ, പി ഭാർഗ്ഗവി, എം വി വനജ, എ വി സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ റഫീക്ക്, ജെ.എച്ച്.ഐ. മാരായ ടി വി. രാജൻ, ഇ രൂപേഷ്, ക്ലീൻ കേരള കമ്പനി പ്രതിനിധി കെ മിഥുൻ, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫെണ്ടേഷനിലെ ജൂനിയർ എഞ്ചിനീയർ എൻ. കിരൺ, ജൂനിയർ പ്രോഗ്രാം ഓഫീസർ ടി.വി കീർത്തി, ഹരിത കർമ്മസേന അംഗങ്ങൾപങ്കെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളുടെയും ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ റഫീക്കിന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയിലാണ് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി നീലേശ്വരം നഗരസഭ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നും റോഡ് നിർമ്മാണത്തിനായി പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നം നൽകുന്നത്.
ഫോട്ടോ അടിക്കുറിപ്പ്: നീലേശ്വർ:
പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി പുറപ്പെടുന്ന ആദ്യ ലോഡ് വാഹനം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ലഹരിവസ്തുക്കൾ പിടികൂടി
ചീമേനി: പാലത്തര ഹൈവേയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൽ പിടികൂടി. ഇന്നലെ രാവിലെ 6 മണിയോടുകൂടി പാലത്തര പഴയ ഹൈവേയിൽ ലോറിയിൽ നിന്നും ഓട്ടോയിൽ ലോഡ് ചെയ്യുകയായിരുന്ന 7 ചാക്ക് ഹാൻസ്, തംബാക്ക് തുടങ്ങിയ ലഹരി വസ്തുക്കൾ വൈഗ ഡക്കറേഷൻ ഉടമ വിനു പാലത്തരയുടെയും കൺസ്ട്രക്ഷൻ കോൺട്രാക്ടർ മധു കോളിയാടന്റെയും നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു.
അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിൽ കെട്ടിയാടിയ പൂമാരുതൻ തെയ്യം