കാസർകോട്: ഹിദായത്ത് നഗർ സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകൻ എം.ജി ബാബുരാജൻ (62) നിര്യാതനായി. മൂവാറ്റുപുഴ സ്വദേശിയാണ്. പാറക്കട്ടയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. കാഞ്ഞങ്ങാട്, ജി.എം.വി.എച്ച്.എസ്.തളങ്കര, കാസർകോട് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രൈമറി അധ്യാപകനായും ജി.യു.പി.എസ്. ചെമ്പരിക്ക, ജി.എം.എൽ.പി.സ്കൂൾ തളങ്കര, ജി യു.പി.എസ് ഹിദായത്ത് നഗർ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: ടി.വി. സുജാത (അധ്യാപിക, മഡോണ സ്കൂൾ). മക്കൾ: ഗായത്രി ബാബുരാജ് (പി എച്ച് ഡി വിദ്യാർത്ഥി കെ.എം.സി. ഹോസ്പിറ്റൽ മണിപ്പാൽ), അപർണ ബാബുരാജ് (ബി.എസ്.സി. അനസ്തീഷ്യ വിദ്യാർത്ഥി).