കാഞ്ഞങ്ങാട്: മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാക്ഷ്യം എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഷാലു മാത്യു അധ്യക്ഷത വഹിച്ചു. നാസർ കോളായി മുഖ്യപ്രഭാഷണം നടത്തി. കെ. രാജ്‌മോഹനൻ, കെ.എം വിനോദ്, പ്രിയേഷ് ഹരിത നാലപ്പാടം, രതീഷ് നെല്ലിക്കാട്ട് പ്രസംഗിച്ചു.
കാൻസർ ബോധവൽക്കരണ ക്ലാസ് ഫെബ്രുവരി നാലിന്
ഉദുമ: ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കാൻ ഉദുമക്കാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് ഉദുമ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്ലാസ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഡോ. നൗഫൽ കളനാട് ക്ലാസെടുക്കും. ഉദുമയിലും പരിസരങ്ങളിലും സാമ്പത്തിക പ്രയാസം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധനരായ രോഗികളെ സഹായിക്കുന്നതിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ട് സ്വരൂപിക്കും. ഇതിന്റെ പ്രവർത്തനത്തിനായി 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ഉദയമംഗലം ചെരിപ്പാടി കാവിലെ തണൽ മരച്ചുവട്ടിൽ ചേർന്ന യോഗത്തിൽ അഡ്മിനർ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു.
സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് മാർച്ച്
കാസർകോട്: ഭരണഘടന ഭേദഗതിയിലൂടെ സംവരണതത്വങ്ങളെ അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്രഫ് എടനീർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്രഫ് തുടങ്ങിയവർ പ്രസംഗിച്ചു.