തലശ്ശേരി :മദ്യപാനത്തെ ചോദ്യം ചെയ്തതിന് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയായ ഭർത്താവിന് 7 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് തിമിരി കരയാട്ടെ പാറക്കണ്ടി വീട്ടിൽ പുഷ്പയെ (46) വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരമായി പരിക്കേൽപിച്ചതിന് ഭർത്താവ് പി.സി.ചന്ദ്രനെ (49)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.പ്രതി പിഴയടച്ചാൽ സംഖ്യ പരിക്കേറ്റ സ്ത്രിക്കും മകൾക്കും തുല്യമായി വീതിച്ചു നൽകണം. പിഴ അടക്കുന്നില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണം.2017 ഒക്ടോബർ 28 ന് പുലർച്ചെയായിരുന്നു അക്രമം.പ്രോസിക്യൂഷന് വേണ്ടി അഡ്വ.സി.കെ.രാമചന്ദ്രൻ ഹാജരായി.


പയ്യന്നൂരിൽ യുവ സാക്ഷ്യം

പയ്യന്നൂർ: മതനിരപേക്ഷ ഇന്ത്യ പുരോഗമന കേരളം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ യുവസാക്ഷ്യം സംഘടിപ്പിച്ചു .പയ്യന്നൂർ പെരിങ്ങോം മാടായി ബ്ലോക്കിലെ പ്രവർത്തകർ പയ്യന്നൂരിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും അണിനിരന്നു. ഗാന്ധിപാർക്കിൽ നടന്ന പൊതുയോഗം ടി .ഐ മധുസൂദനന്റെ അധ്യക്ഷതയിൽ മുൻ എം. പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.സി സത്യപാലൻ ,കെ. പി മധു,ഏ.വി രഞ്ജിത്ത് ,എം. അരുൺ ,വരുൺ ബാലകൃഷ്ണൻ ,കെ.വി സന്തോഷ് ,പി.പി സിധിൻ ,ജി.ലിജിത്ത് എന്നിവർ സംസാരിച്ചു .സരിൻ ശശി സ്വാഗതം പറഞ്ഞു .


രക്തസാക്ഷി ദിനം ആചരിച്ചു.

മാഹി .ഗാന്ധിജിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിൽ മാഹിയിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടന്നു.ചെമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.സ്മൃതി സംഗമം രാഘവൻകിടാവ് ഉദ്ഘാടനം ചെയ്തു.കെ പി.ബഷീർ ഹാജി, പ്രഭാകരൻ ചെമ്പ്ര, വി ടിഷംസുദ്ദീൻ, എ.പി.ശ്രീനിവാസൻ ,ജിജേഷ് ചാമേരി, പി.കെ.ശ്രീധരൻ എം . പി.പുരുഷു സംസാരിച്ചു ഭാസ്‌ക്കരൻ കുന്നുമ്മൽ അദ്ധ്യക്ഷനായി.പളളൂർ ആറ്റാ കൂലോത്ത് കോളനിയിൽ അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, എന്നിവയുണ്ടായി. ശ്രീ നാരായണ ഹൈസ്‌കൂളിൽ രക്ത ഗ്രൂപ്പ് നിർണ്ണയ ബ പ്രമേഹരോഗ നിർണ്ണയ കേമ്പ് സംഘടിപ്പിച്ചു.കെ പി.മഹമ്മൂദിന്റെ അദ്ധ്യക്ഷതയിൽ ഒ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പി.വി.കുമാർ, എൻ.കാഞ്ചന, കെ.സുരേന്ദ്രൻ സംസാരിച്ചു.കെ പുരുഷോത്തമൻ സ്വാഗതവും എൻ.മോഹനൻ നന്ദിയും പറഞ്ഞു.പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഗാന്ധിയൻ കെ.എ പട്ടേരി പ്രഭാഷണം നടത്തി.കെ. ഷിമി, കെ.സുഭാഷ്, കെ.കെ രാജീവൻ, ഹരിദാസ് പി, കെ.പി ഷമീമ എന്നിവർ സംസാരിച്ചു.