തലശ്ശേരി: എൻ.ജി.ഒ യൂണിയൻ നേതാവും ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഡെപ്യൂട്ടി സുപ്രണ്ടുമായ തലശ്ശേരി കാവുംഭാഗം ബാവാച്ചി മുക്കിലെ പി.വിമൽ കുമാറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ബി.ജെ.പി.പ്രവർത്തകരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗത്തെ കുനിയിൽ വീട്ടിൽ കെ.വി.സരൂൺ അജിത്ത് (24) ബാവാച്ചി മുക്കിലെ വലിയ പറമ്പത്ത് സി.വി.അശ്വിൻ (25) എന്നിവരാണ് അറസ്റ്റിലായത്.2019 ജനുവരി ആറിന് പുലർച്ചെയായിരുന്നു ബോംബേറ് സ്‌പോടനത്തിൽ വീടിന്റെ ജനൽചില്ലുകളും സിറ്റൗട്ടും തകർന്നിരുന്നു.

യുവതലമുറയെ വഴിതെറ്റിക്കുന്നത് അരക്ഷിതാവസ്ഥ:മന്ത്രി ശൈലജ

തലശേരി: യുവതലമുറയെ വഴി തെറ്റിക്കുന്നത് ചെറുപ്രായത്തിലെ അരക്ഷിതാവസ്ഥയാണെന്ന് മന്ത്രി കെ.കെ.ശൈലജ . ഡോ.കെ.കെ.കുമാരൻ മാസ്റ്ററുടെ പ്രശ്‌ന പരിഹാര ചിന്തകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.കതിരൂർ ഗ്രാമപഞ്ചായത്ത്, തരുവണത്തെരു യു.പി.സ്‌കൂൾ. ശതാബ്ദി ആഘോഷ കമ്മിറ്റി വിന്നേഴ്‌സ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തരുവണത്തെരു ജ്യോതി തിയേറ്ററിൽ നടന്ന ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ അധ്യക്ഷത വഹിച്ചു.ഡോ.സി. വസന്തകാരി പുസ്തകം എറ്റുവാങ്ങി കവിയൂർ രാജഗോപാലാൻ, പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി.ബാലൻ ,​എം.സി.പവിത്രൻ, ശ്രീജിത്ത് ചോയൻ.പി.പ്രേമരാജൻ, ജീവി.രാ കേഷ്.കെ വിരജിഷ്, ഒ.കെ.കനകലത, യു.ദാമോദരൻ ,​ മുരി ക്കോളി, രവിന്ദ്രൻ ,എ.കെ.സുരേഷ് ദിനേശ് കൂടാളി.തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ.കെ.കുമാരൻ മറുപടി പ്രസംഗം നടത്തി വി.വി കരുണൻ മാസ്റ്റർ സ്വാഗതവും സുധീഷ്എൻ നന്ദിയും പറഞ്ഞു


ആതുര സേവന രംഗത്തേക്ക് 'അമ്മ '

തലശേരി: ആതുരസേവന രംഗത്ത് പുതിയ കാൽവെപ്പുമായി അമ്മ സോഷ്യൽ വെൽഫേർ ആന്റ് ചാരിറ്റബിൾ സൊസൈറ്റി .കുന്നോത്ത് മീത്തും ഭാഗം പ്ര ദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമ്മയുടെ ഉദ്ഘാടനം പ്രൊഫ ദാസൻ പുത്തലത്ത് നിർവ്വഹിച്ചു.കുന്നോത്ത് താഴെ കുഞ്ഞി പറമ്പത്ത് തറവാട്ടിൽ ചേർന്ന യോഗത്തിൽ ജതീന്ദ്രൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .പരസ്പര സഹായ നിധി ഉദ്ഘാടനം ട്രാഫിക്ക് എസ് .ഐ ബിന്ദു രാജ് നിർവ്വഹിച്ചു.ഒ.ദിവാകരൻ നമ്പ്യാർ.ശ്രീധരൻ നായർ പി.വി. നഗരസഭാ കൗൺസിലർ ഇ.കെ ജാനകി,എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെമ്പർ സി.പ്രസന്ന ,​അഡ്വ.രഘുനാഥ്, പി.പി.സുരേഷ് ബാബു 'പട്ടൻ നാരായണൻ പ്രസംഗിച്ചു. രൂപേഷ് കെ. നന്ദി പറഞ്ഞു.ശരീര സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വൈഷ്ണവ് മോഹനനെ ചടങ്ങിൽ ആദരിച്ചു.


ആദിവാസി വീട്ടമ്മയ്ക്ക് ഐ ആർ പി സി യുടെ സഹായം

കേളകം: കാൻസർ ബാധിച്ച് അവശനിലയിലായിരുന്ന ആദിവാസി വീട്ടമ്മയ്ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി കേളകത്തെ സി പി . എം പ്രവർത്തകരെത്തി. 15 വർഷമായി തളർവാതം പിടിപെട്ട് കിടപ്പിലായിരുന്ന ഇവർക്ക് ഒന്നര വർഷം മുൻപ് കാൻസർ കൂടി ബാധിച്ചതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും ആവാതിരുന്ന അവസ്ഥയിലായിരുന്നു. ഭർത്താവും രോഗബാധിതനായി കിടപ്പിലായതോടെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സി .പി . എം പ്രവർത്തകർ ഇടപെട്ട് ഇവരെ കണ്ണൂർ ഐ.ആർ.പി.സി സെന്ററിലേക്ക് മാറ്റിയത്. അവശനിലയിലായ ഇവരുടെ തുടർചികിത്സയും സംരക്ഷണവും ഐ.ആർ.പി.സി ഏറ്റെടുക്കും.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ, എസ്.ഡി.ഒ ഷെൽട്ടൻ, എസ്.ടി.പ്രൊമോട്ടർ സുബിഷ, ഷിജോ പി.ചെറിയാൻ, ജോയ് തട്ടാരടി എന്നിവർ നേതൃത്വം നൽകി.