കണ്ണൂർ: ഗാന്ധി രക്തസാക്ഷ്യത്തിന്റെ ഓർമകളുമായി ആയിരങ്ങളെ സാക്ഷി നിർത്തി പയ്യാമ്പലം കടപ്പുറത്ത് നവോത്ഥാന പന്തം ആളിക്കത്തി. ലൈബ്രറി കൗൺസിൽ നേതൃത്വത്തിലാണ് ഗാന്ധി രക്തസാക്ഷ്യത്തിന്റെ എഴുപതാം വാർഷികത്തിന്റെയും 150ാം ജൻമ വാർഷികത്തിന്റെയും ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ മഹാത്മാഗാന്ധിയുടെ പേരിൽ പ്രവർത്തിക്കുന്ന 20 ലൈബ്രറികളിൽ നിന്ന് കൊണ്ടു വന്ന നവോത്ഥാന പന്തമാണ് വനിതാ സാംസ്‌കാരിക പ്രവർത്തകരും ജന പ്രതിനിധികളും ചേർന്ന് പയ്യാമ്പലത്ത് കത്തിച്ചത്. 20 കേന്ദ്രങ്ങളിൽ നിന്നുള്ള ജാഥയിലെ അഗംങ്ങൾ 20 സാംസ്‌കാരിക പ്രവർത്തകർക്ക് പന്തം കൈമാറി. ഇവരുടെ നേതൃത്വത്തിൽ വൻ പന്തത്തിന് തിരി കൊളുത്തി. നവോത്ഥാന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്‌സൺ പി .പി. ദിവ്യ അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി സരള, ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി ഒസി ബേബിലത, കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ ലിഷാ ദീപക്, ഇ ബീന, കെ പ്രേമി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ, സെക്രട്ടറി പി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു. കെ കമല സ്വാഗതവും ജാഥാ ലീഡർമാരായ കെപിവി പ്രീത, കെജി വൽസലകുമാരി എന്നിവർ നന്ദിയും പറഞ്ഞു.
ബസ് കയറിയിറങ്ങി; 65 കാരിയുടെ കാൽ മുറിച്ചുമാറ്റി
മട്ടന്നൂർ: കാലിന് മുകളിലൂടെ ബസ് കയറിയ വയോധികയുടെ കാൽ മുറിച്ചു മാറ്റി. ശിവപുരം പാങ്കളത്തെ പുത്തൻ പുരയിൽ കദീസുമ്മയുടെ (65) ഇടതുകാലാണ് ഇന്നലെ രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് മുറിച്ച് നീക്കം ചെയ്തത്. ഇടതുകാലിന്റെ കാൽപ്പാദത്തിലൂടെയാണ് ബസിന്റെ പിറക് വശത്തെ ടയർ കയറി ഇറങ്ങിയത്.ശിവപുരത്ത് നിന്നും വെമ്പടിയിലെ ബന്ധു വീട്ടിലേക്ക് പോവാൻ ബസിൽ കയറിയതായിരുന്നു.