മട്ടന്നൂർ: നഗരസഭയുടെ പൊറോറ കരിത്തൂർ പറമ്പിലെ മാലിന്യം കൂട്ടിയിട്ട ഒരേക്കർ വരുന്ന ട്രഞ്ചിങ്ങ് മൈതാനത്ത് തീപിടിത്തം.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് മൈതാനത്ത് തീപടർന്നത്. മട്ടന്നൂരിൽ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും പൊലീസും നാട്ടുകാരും പരിശ്രമിച്ച് ഇന്നലെ ഉച്ചയോടെയാണ് തീയണച്ചത്.

സാങ്കേതികത്തകരാർ: അബുദാബിയിലേക്കുള്ള വിമാനം തിരിച്ചിറക്കി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതികത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഇന്നലെ രാവിലെ ഒമ്പതിന് അബുദാബിയിലേക്ക് തിരിച്ച എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്യുന്നതിന് ശ്രമം നടത്തിയപ്പോൾ സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാർക്കിംഹ് ഏരിയയിൽ തിരിച്ചിറക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച ശേഷം 11.45നാണ് വിമാനം അബുദാബിയിലേക്ക് പുറപ്പെട്ടത്. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.