മാലൂർ: ശിവപുരം ഗവ: എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ അരിങ്ങോട്ട് വയലിന് സമീപം മർവ്വ മൻസിലിലെ അബൂബക്കർ (68) നിര്യാതനായി. . ദീർഘകാലം ശിവപുരം മദ്രസയിൽ പ്രധാന അധ്യാപകനായിരുന്നു, മാലൂർ മഹൽ കമ്മിറ്റി സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മട്ടന്നൂർ റെയ്ഞ്ച് സിക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, പനമ്പറ്റ ന്യൂ യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പരേതരായ പുളുക്കൂത് മൂസയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമ (ആറളം). മക്കൾ: റാഹില, നജീബ്, അനീസ, ജാബിർ. മരുമക്കൾ: അബ്ദുറഹിമാൻ (സൗദി), ഫെരീഫ. സഹോദരങ്ങൾ: ആസിയ, അബ്ദുള്ള (പാലക്കാട്), അലി (ഗോണിക്കുപ്പ), ജമീല, പരേതനായ മുഹമ്മദ്