കോഴിക്കോട്: വനിതാമതിൽ കഴിഞ്ഞതിന് ശേഷമാണ് പ്രശസ്ത സിനിമാ നടി റീമാ കല്ലിങ്കൽ എത്തിയതെങ്കിലും മതിൽപരിപാടിയിലെ താരംഅവർ തന്നെയായിരുന്നു.

വനിതാമതിൽ പ്രതിജ്ഞയ്ക്ക് ശേഷം പ്രസ് ക്ളബിന് മുന്നിൽ നടന്ന പൊതുപരിപാടിയിലാണ് അവർ എത്തിയത്.റീമ എത്തിയതോടെ അവരെ കാണാൻ മതിലിൽ പങ്കെടുത്ത സ്ത്രീകളും ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എത്തിയ പുരുഷന്മാരും തിക്കിത്തിരക്കി എത്തുകയായിരുന്നു.വനിതാ മതിൽ സ്ത്രീകളുടെ ശക്തി പ്രകടനമാണെന്ന് അവർ പറഞ്ഞു.

മുമ്പേ നടന്നവരുടെ നവോത്ഥാന കാൽവെപ്പുകളുടെ ഫലമായാണ് പുരോഗമിച്ച സമൂഹത്തിൽ നമുക്ക് ജീവിക്കാനാകുന്നത്. അതുപോലെ നാളത്തെ തലമുറയ്ക്കും ഇത്തരത്തിലുള്ള സമൂഹത്തിൽ ജീവിക്കാനുള്ള അവസരം ഒരുക്കണം അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്- അവർ പറഞ്ഞു.

പ്രശസ്ത മജിഷ്യൻ പ്രദീപ് ഹുഡിനോയുടെ മാജിക്കും മതിലിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഹരം പകർന്നു.വനിതാ മതിലിന് സമാന്തരമായി സൃഷ്ടിച്ച പുരുഷന്മാരുടെ ഐക്യദാർഡ്യവേദിയിലാണ് പ്രദീപ് ഹുഡിനോ മാജിക് അവതരിപ്പിച്ചത്.

മതിലിന് തൊട്ട് മുമ്പായിരുന്നു മാജിക്.