ഫറോക്ക്: അമൃതയുടേയും ദേവിയുടേയും പുസ്തകം ഇനി നനയില്ല.കാഴ്ച്ചയില്ലെങ്കിലുംഅകക്കണ്ണു കൊണ്ട് എല്ലാം കാണുന്ന സ്ക്കൂൾ അദ്ധ്യാപകൻ മുസ്തഫ മാഷ് മുൻകൈയെടുത്ത് അവർക്ക് ഒരുക്കിയത് അനുഗ്രഹ ഭവൻ. ഹോം വർക്ക് ചെയ്ത് കൊണ്ട് വരാത്തതിന്റെ കാരണം അന്വേഷിച്ച അദ്ധ്യാപകന്റെ മുന്നിൽ കാറ്റിലും മഴയിലും ഫ്ലക്സ് കൊണ്ട് മറച്ച മേൽക്കൂര പാറിപ്പോയെന്നും പുസ്തകം അപ്പാടെ നനഞ്ഞെന്നും പറഞ്ഞസഹോദരിമാർക്ക് ഇനി മഴയും, വെയിലും കൊള്ളാതെ ഉറങ്ങാനുള്ള വീടായി. മീഞ്ചന്ത ജി.വി.എച്ച് .എസ്.സ്ക്കൂളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരായ അമൃത കൃഷ്ണക്കും, ദേവീ കൃഷ്ണക്കുമാണ് വീടായത്.
കുടികിടപ്പ് കിട്ടിയ രണ്ട് സെന്റ് ഭൂമിയിൽ ഫ്ലക്സ് മേഞ്ഞ ഒരു കുടിലിലായിരുന്നു കൂലിവേലക്കാരായ അച്ഛനും അമ്മയും രണ്ട് പെൺമക്കളും താമസിച്ചിരുന്നത്. കലിക്കറ്റ് ബഹ്റൈൻ പ്രവാസി അസോസിയേഷൻ, മത്തോട്ടം സ്കോഷ് ,ഒന്നാണ് നമ്മൾ വാട്ട്സ്-ആപ്പ് ഗ്രൂപ്പ് കുറ്റീൽത്താഴം, ഫത്തഹ് ചക്കുംകടവ്, തുടങ്ങിയ സംഘടനകളും സന്മനസ്സുള്ള ഒരു കൂട്ടം വ്യക്തികളും മാഷിന്റെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും ,അദ്ധ്യാപകരും, പി.ടി.എ യും സഹകരിച്ചാണ് വീട്ടുപകരണങ്ങൾ ഉൾപ്പെടെ അനുഗ്രഹ ഭവൻ ഒരുക്കിയത്. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് സ്റ്റുഡൻഡ്സ് വെൽഫയർ കമ്മറ്റി സെക്രട്ടറി പി.ടി.എം മുസ്തഫ മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു.എച്ച്.എം. വി.ജി.ജീത ഉദ്ഘാടനം ചെയ്തു.ജെ.ഡി.ടി ഡയറക്ടർ സി.പി കുഞ്ഞി മുഹമ്മദ് മുഖ്യാതി തിഥിയായി. പി.ടി എ പ്രസിഡന്റ് ഉദീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ നമ്പിടി നാരായണൻ, നജ്മ ,സീനത്ത്, എന്നിവരും മുഹമ്മദ് ആസിഫ്, മൊയ്തീൻകോയ, പ്രവീൺ കുമാർ, എ.അബ്ദുറഹീം ചാലിയം,സലീം മാങ്കാവ്, പി. ദനൽലാൽ, റഷീദ്, സാദിക് മാത്തോട്ടം, വിനയൻ, അമൃതകൃഷ്ണ ,എന്നിവരുംസംസാരിച്ചു,