രാമനാട്ടുകര: റെസ്‌ക്യു വാളന്റിയേഴ്‌സ് ഫറോക്ക് ജനമൈത്രീ പൊലീസ് സ്‌റ്റേഷനുമായി ചേർന്ന് രാമനാട്ടുകരയിൽനടപ്പാക്കുന്ന 'അപകട രഹിത പുതുവർഷം' പദ്ധതി രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ. എം.കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ മണ്ണൊടി രാംദാസ്, എസ്.ഐമാരായ എം.സി.ഹരീഷ്, സി.കെ.അരവിന്ദൻ, റെസ്‌ക്യു വാളന്റിയേഴ്സ് കോർഡിനേറ്റർമാരായ സഹീർ പെരുമുഖം, ശരത്ത് കള്ളിക്കൂടം എന്നിവർ സംസാരിച്ചു. തുടർന്നു നടത്തിയ വാഹന പരിശോധനയിൽ റോഡ് നിയമങ്ങൾ പാലിച്ച നൂറിലധികം പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നിയമം ലംഘിച്ച 124 പേർക്ക് എഴുത്തുശിക്ഷയും ബോധവത്കരണവും നടത്തി.