ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും നല്കി. പനായി വെറ്റിനററി ഡിസ്പൻസറിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് വിതരണ ഉദ്ഘാടനം നിർവ്വവഹിച്ചു.

ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമുള്ള 282 പേർക്കാണ് കോഴിയും കൂടും നല്കുന്നത്. വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്രീജ, വാർഡ് അംഗങ്ങളായ വി.എം. പ്രമീള, റീജ കണ്ടോത്ത്കുഴി ,കെ .പുഷ്പ, എൻ.വി.അബ്ദുൾ ബഷീർ, സുമ വെള്ളച്ചാാലൻകണ്ടി എന്നിവർ സംസാരിച്ചു. ഡോ.എ.ധന്യ സ്വാഗതവും നീന പ്രഭ നന്ദിയും പറഞ്ഞു.