കുറ്റ്യാടി: ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത വർഗ- ലിംഗവിവേചനപരമായ നിലപാടുകൾ സാമൂഹ്യ മായും സാംസ്കാരികമായും നന്മുടെ സമൂഹത്തെ നൂറ്റാണ്ടുകൾ പിറകിലേക്ക് നയിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് എന്ന് ഇ കെ വിജയൻ എം എൽ എ പറഞ്ഞു.

സി പി ഐ വേളം ലോക്കൽ കുടുംബ സദസ്സ് പൂളക്കൂ ലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, പി കെ ദാമോദരൻ, ടി സുരേഷ്, ഒ പി രാഘവൻ എന്നിവർ സംസാരിച്ചു. സി കെ ബാബു സ്വാഗതവും സി രാജീവൻ നന്ദിയും പറഞ്ഞു.