കുറ്റ്യാടി:പിന്നോട്ട് നടക്കാനല്ല മുന്നോട്ട് കുതിക്കാനാണ് ഊർജ്ജം സംഭരിക്കേണ്ടതെന്ന് പ്രശസ്ത മാന്ത്രികനും മൈന്റ് ഡിസൈനിംഗ് പ്രോഗ്രാമിന്റെ തുടക്കകാരനുമായ ആർ.കെ.മലയത്ത് പറഞ്ഞു. ഗ്രാമീണ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ റീസെറ്റ് കുറ്റ്യാടി ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മെന്റൽ ഡിസൈനിംഗ് ശിൽപ്പശാലക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. റീസെറ്റ് ചെയർമാൻ ഇബ്രാഹിംകുട്ടി .സി.എച്ച് അദ്ധ്യക്ഷത വഹിച്ചു. പി.കെ.നവാസ് ആമുഖഭാഷണം നിർവ്വഹിച്ചു. എസ്.പി.കുഞ്ഞമ്മദ്, കെ.വി.കുഞ്ഞിരാമൻ, അബ്ദുല്ലാ സൽമാൻ. നാണു.കെ.എം,സീന.ആർ.രഘു.ഇ.ടി, എന്നിവർ സംസാരിച്ചു. സലീം.ടി നന്ദിയും സാബു.കെ.എം നന്ദിയും പറഞ്ഞു.