മാനന്തവാടി: മാനന്തവാടിയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കാൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു.

അടിക്കടി ഹർത്താൽ പ്രഖ്യാപിക്കുന്നത് ൽ വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അസോസിയേഷൻ യോഗം വ്യക്തമാക്കി. കട അടപ്പിക്കാൻ വരുന്നവരെ നിയമപരമായും അല്ലാതെയും നേരിടും. നിരന്തര ഹർത്താലുകൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെയും സ്വയംസംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന സംഘടനകൾക്കെതിരെ കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. വ്യാപാര മേഖലയുടെ നഷ്ടം പൊതു നഷ്ടമാണെന്ന് മനസ്സിലാക്കണം.

പ്രസിഡന്റ് കെ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.വി മഹേഷ്, എം.വി സുരേന്ദ്രൻ എൻ.പി ഷിബി, എൻ.വി അനിൽകുമാർ, കെ.എക്സ് ജോർജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീൻ, കെ ഷാനു, ജോൺസൺ ജോൺ, കെ.എം റഫീഖ്, നാസർ നാസ്, എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ തീരുമാന പ്രകാരം സുൽത്താൻ ബത്തേരിയിലും പുൽപ്പള്ളിയിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.