കൽപ്പറ്റ: ഇന്നു നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.അനാവശ്യ ഹർത്താലുകൾ വ്യാപാര മേഖലയിൽ വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വ്യാപാരി സമിതിയുടെ അംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും സംഘടന വ്യക്തമാക്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്, ടി രത്നാകരൻ, ഏ.പി.പ്രേഷിന്ത്, പി.കെ.ജോസ്.പി കെ.സിദ്ധീഖ്, ടി. സുരേന്ദ്രൻ, ഗ്രേസി രവി എന്നിവർ പ്രസംഗിച്ചു.